ചാവശ്ശേരി ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ സമഗ്ര പച്ചക്കറി കൃഷി പദ്ധതി യുടെ ഉദ്ഘാടനം കീഴൂര്‍ ചാവശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുള്‍ റഷീദ് നിര്‍വഹിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ച ഈ ചടങ്ങിനു ശ്രീമതി സി ആര്‍ പദ്മിനി സ്വാഗതവും സ്റ്റാഫ് സെക്രെടറി ശ്രീ എന്‍ എന്‍ രമേശന്‍ നന്ദിയും പറഞ്ഞു .ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് ശ്രീ പി എം മാത്യു , ശ്രീ കെ ജോയ് കുമാര്‍ എന്നിവര്‍ സംസാരിച്ചു .
ഹൈസ്കൂള്‍ പ്രധാന അധ്യാപകരുടെയും എസ് ആര്‍ ജി കണ്‍വീനര്‍മാരുടേയും ഏകദിനശില്പശാല തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീ ദിനേശന്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു . ചാവശ്ശേരി ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ ഹെഡ് മിസ്ട്രസ് ശ്രീമതി സി ആര്‍ പദ്മിനി സ്വാഗതവും ശ്രീമതി ജില്‍സമ്മ നന്ദിയും പറഞ്ഞു .
Friday, 9 November 2012
ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐ ടി - വര്‍ക്ക് എക്സ്പീരിയന്‍സ് മേളയില്‍ വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍